ക്വട്ടേഷന്‍ സംഘം വ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന കേസില്‍ ക്വട്ടേഷന്‍ നല്‍കിയത് 22 കാരി

കണ്ണൂര്‍ : കണ്ണൂരില്‍ വ്യാപാരിയുമായി ഉണ്ടായിരുന്ന ഒരു സാമ്പത്തീക തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന കേസില്‍ ക്വട്ടേഷന്‍ നല്‍കിയത് 22 കാരിയെന്ന് പോലീസ് അറിയിച്ചു. ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ പിടിയിലായിരുന്നു. തുടര്‍ന്ന് ക്വട്ടേഷന്‍ വിവരം നേരത്തേ അറിഞ്ഞ് പോലീസ് എത്തിയപ്പോള്‍ കാറില്‍ നിന്നും രക്ഷപ്പെട്ടവരില്‍ കണ്ണൂര്‍ നഗരത്തിലെ താമസക്കാരിയായ യുവതിയും ഉണ്ടായിരുന്നു.

അതേസമയം സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് 30,000 രൂപ തിരികെ കിട്ടാത്തതിനെ തുടര്‍ന്ന് വ്യാപാരിയുമായി യുവതിക്ക് പ്രശ്നം ഉണ്ടായിരുന്നു. ഈ പണം വാങ്ങാനാണ് എത്തിയതെന്നും ഭീഷണിപ്പെടുത്തുക മാത്രമായിരുന്നു ഉദ്ദേശിച്ചിരുന്നത് എന്നുമാണ് പിടിയിലായവരുടെ മൊഴി.

വ്യാപാരി പരാതി നല്‍കാന്‍ കൂട്ടാക്കാത്ത സാഹചര്യത്തില്‍ യുവതിക്കെതിരേ കേസെടുക്കാന്‍ കഴിയാത്തതിനാല്‍ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത് പോലീസിനെ ആക്രമിച്ചെന്ന കേസിലാണ്. എന്നാല്‍ ക്വട്ടേഷന്‍ സംഘത്തിനെതിരേ ഗുണ്ടാ നിയമപ്രകാരമാണ് പോലീസ് കേസെടുക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്.

Comments are closed.