ഡല്‍ഹി പോലീസ് കമ്മീഷണറായി എസ്.എന്‍ ശ്രീവാസ്തവയെ നിയമിച്ചു

ന്യുഡല്‍ഹി: ഡല്‍ഹി പോലീസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് അമുല്യ പട്നായിക്ക് നാളെ വിരമിക്കാനിരിക്കെ പുതിയ കമ്മീഷണറായി എസ്.എന്‍ ശ്രീവാസ്തവയെ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹിയില്‍ കേന്ദ്രസേനയെ വിന്യസിച്ചിതിനു പിന്നാലെയാണ് ചൊവ്വാഴ്ച സ്പെഷ്യല്‍ കമ്മീഷണറുടെ ചുമതലയും കൈമാറിയത്.

അതേസമയം രണ്ടു ദിവസം മുന്‍പ് ശ്രീവാസ്തവയെ ഡല്‍ഹിയുടെ ക്രമസമാധാന ചുമതലയുള്ള സ്പെഷ്യല്‍ കമ്മീഷറായി നിയമിച്ചിരുന്നു. 1985 ബാച്ച് ഓഫീസറായ ശ്രീവാസ്തവ, സി.ആര്‍.പി.എഫില്‍ സ്ഷെപ്യല്‍ ഡയറക്ടര്‍ ജനറല്‍ (ട്രെയിനിംഗ്) ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബി.ടെക്, എല്‍.എല്‍.ബി ബിരുദധാരിയുമാണ് അദ്ദേഹം.

Comments are closed.