Ultimate magazine theme for WordPress.

കൊല്ലത്ത് ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറുവയസുകാരി ദേവനന്ദയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ തുടങ്ങി

തിരുവനന്തപുരം: കൊല്ലത്ത് ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറുവയസുകാരി ദേവനന്ദയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ പുരോഗമിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികളില്‍ കുട്ടിയുടെ ശരീരത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്ന് വ്യക്തമായിരുന്നു. എന്നാല്‍ മരണത്തിലെ ദുരൂഹകള്‍ ഇന്ന് ലഭിക്കുന്ന പ്രാഥമിക പരിശോധന റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.

ഒന്നരമണിക്കൂറോളം നീണ്ടു നില്‍ക്കുന്ന പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടത്തുന്നത് മുതിര്‍ന്ന ഫോറന്‍സിക് സര്‍ജന്‍മാര്‍ ഉള്‍പ്പെടുന്ന ഒരു സംഘമാണ്. കുട്ടിയുടെ മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ മൃതദേഹത്തില്‍ ഇല്ലെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമാണ് എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകു.

വസ്ത്രങ്ങളെല്ലാം മൃതദേഹത്തില്‍ ഉണ്ടായിരുന്നുവെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. വീട്ടില്‍ കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് കുട്ടിയെ കാണാതായത്. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ മുങ്ങല്‍ വിദഗ്ധരാണ് ദേവനന്ദയുടെ മൃതദേഹം ആറ്റില്‍ മൃതദേഹം കണ്ടെത്തിയത്.

Comments are closed.