പാക്, ബംഗ്ലാ അനധികൃത കുടിയേറ്റക്കാരെക്കുറിച്ച് കൃത്യമായ വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം
മുംബൈ: പാകിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരെക്കുറിച്ച് കൃത്യമായ വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്).
തുടര്‍ന്ന് മുംബൈയിലെ ബാന്ദ്രയില്‍ പതിച്ച പോസ്റ്ററില്‍ വിവരം നല്‍കുന്നവര്‍ക്ക് 5,555 രൂപയും എംഎന്‍എസ്സിന്റെ ഔറഗാബാദ് സിറ്റി യൂണിറ്റ് ഓഫീസിന് മുന്നില്‍ പതിപ്പിച്ച പോസ്റ്റുകളില്‍ 5000 രൂപയുമാണ് എംഎന്‍എസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ അനധികൃത കുടിയേറ്റക്കാരെക്കുറിച്ച് നിലവില്‍ തങ്ങള്‍ക്ക് കൃത്യമായ വിവരമൊന്നുമില്ലെന്ന് എംഎന്‍എസ് ഔറഗബാദ് സിറ്റി യൂണിറ്റ് പ്രസിഡന്റ് സത്നം സിംഗ് ഗുലാട്ടി വ്യക്തമാക്കി.
Comments are closed.