Ultimate magazine theme for WordPress.

നിലമ്പൂരില്‍ നിന്ന് കാണാതായ രണ്ട് കുട്ടികളേയും തിരുവനന്തപുരം തമ്പാനൂരില്‍ നിന്നും കണ്ടെത്തി

തിരുവനന്തപുരം: നിലമ്പൂര്‍ അകമ്പാടം നമ്പൂരിപൊട്ടിയിലെ വലിയാട്ട് ബാബുവിന്റെ മകന്‍ ഷഹീന്‍ എന്ന കുട്ടിയെ ഇന്നലെ വൈകിട്ട് മുതല്‍ കാണാനില്ലെന്ന് നേരത്തെ കുടുംബം പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇന്നലെ കാണാതായ രണ്ട് കുട്ടികളേയും തിരുവനന്തപുരം തമ്പാനൂരില്‍ നിന്നും കണ്ടെത്തി. രാവിലെ സ്‌കൂളിലേക്ക് പോയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഷഹീന്‍ പിന്നീട് തിരിച്ചു വന്നില്ലെന്നാണ് പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നത്.

കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഷഹീനൊപ്പം സഹപാഠിയായ അജിന്‍ഷാദിനേയും കാണാനില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് നാട് വിട്ടിരിക്കാം എന്ന നിഗമനത്തില്‍ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലേക്കും പൊലീസ് വിവരം നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്ന് രാവിലെ തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും രണ്ട് പേരെയും റെയില്‍വേ പൊലീസ് കണ്ടെത്തിയത്. ഇരുവരേയും റെയില്‍വേ പൊലീസ് പിന്നീട് ചൈല്‍ഡ് ലൈനിന് കൈമാറുകയായിരുന്നു.

Comments are closed.