സൗദിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ലക്‌നൗ സ്വദേശി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ലക്‌നൗ സ്വദേശി മരിച്ചു. ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക ഉത്തര്‍പ്രദേശ് ലക്‌നൗ സ്വദേശി ഫൗസിയ ഇഖ്തിദാറാണ് (49) ജിദ്ദയിലുണ്ടായ അപകടത്തില്‍ മരിച്ചത്. ഭര്‍ത്താവും ഇതേ സ്‌കൂളില്‍ കായികാധ്യാപകനുമായ ഖമറുല്‍ ഹസന്‍ ഗുരുതര പരിക്കുകളോടെ ജിദ്ദ ജിദാനി ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്.

ഇവര്‍ ദമ്പതികള്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിച്ചായിരുന്നു അപകടമുണ്ടായത്. ബോയ്‌സ് സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയായാണ് ഫൗസിയ. മക്കളായ സൈദ് ഫൈസുല്‍ ഹസന്‍, സൈദ് ഫാരിസുല്‍ ഹസന്‍ എന്നിവര്‍ ഡല്‍ഹിയില്‍ വിദ്യാര്‍ഥികളാണ്.

Comments are closed.