ഫോട്ടോഗ്രാഫറുടെ ഓര്‍മ്മയുമായി ഒരു ഫോട്ടോ പങ്കുവച്ച് നടി കാജോള്‍.

ഹിന്ദി സിനിമയില്‍ ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് കാജോള്‍. ഇപ്പോള്‍ ഫോട്ടോഗ്രാഫറുടെ ഓര്‍മ്മയുമായി ഒരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് കാജോള്‍. അന്തരിച്ച പ്രമുഖ ഫോട്ടോഗ്രാഫറും തിരക്കഥാകൃത്തുമായ ഗൌതം രാജധ്യക്ഷ തൊണ്ണൂറുകളില്‍ എടുത്ത ഒരു ഫോട്ടോയാണ് കാജോള്‍ പങ്കുവെച്ചിരിക്കുന്നത്.

ക്ലാസ്സിക്കുകള്‍ക്ക് ഒരിക്കലും പ്രായമാകില്ല എന്ന അടിക്കുറിപ്പും കാജോള്‍ എഴുതിയിട്ടുണ്ട്. നിരവധി ആരാധകരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

Comments are closed.