ബുമ്രയുടെ ബൗളിംഗ് ശൈലി വ്യത്യസ്തമാണെന്ന് ബൗളിംഗ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്

മുംബൈ: ബുമ്രയുടെ ബൗളിംഗ് ശൈലി വ്യത്യസ്തമാണെന്നും അദേഹമൊരു ക്വാളിറ്റി ബൗളറാണെന്നും ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ പ്രശംസിച്ച് ബൗളിംഗ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്.

ബുമ്ര മികച്ച ബൗളറാണ്. അയാളുടെ വളര്‍ച്ച സന്തോഷം നല്‍കുന്നു. ബുമ്രയുടെ ആക്ഷന്‍ ഇഷ്ടമാണ്, അത് വളരെ വ്യത്യസ്തമാണ് എന്ന കാര്യത്തില്‍ സംശയമില്ല, അയാള്‍ക്ക് വളരെയേറെ പ്രയോജനം ചെയ്യുന്നുണ്ട്. വിക്കറ്റെടുക്കുന്നില്ലെങ്കിലും പന്തെറിയുന്നതില്‍ സന്തോഷവാനെങ്കില്‍ അത് നല്ല കാര്യമാണ്. വിക്കറ്റുകള്‍ അകലെയല്ലെന്ന് എനിക്കറിയാം. ഇതാണ് ബുമ്രയുടെ നിലവിലെ സാഹചര്യം എന്നാണ് താന്‍ മനസിലാക്കുന്നത്’ എന്നും മഗ്രാത്ത് പറയുന്നു.

കൂടാതെ ബുമ്രയെ കൂടാതെ ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സ്, ദക്ഷിണാഫ്രിക്കന്‍ താരം കാഗിസോ റബാഡ എന്നിവരാണ് നിലവിലെ മികച്ച പേസര്‍മാര്‍ എന്നും മഗ്രാത്ത് പറഞ്ഞിരുന്നു.

Comments are closed.