ഐഎസ്എല്ലില്‍ സെമിഫൈനല്‍ ആദ്യപാദ മത്സരങ്ങള്‍ നാളെ തുടങ്ങും

ചെന്നൈ: ഐഎസ്എല്ലില്‍ സെമിഫൈനല്‍ ആദ്യപാദ മത്സരങ്ങള്‍ നാളെ തുടങ്ങും. പ്ലേ ഓഫിലെ ആദ്യദിനം നേര്‍ക്കുനേര്‍ വരുന്നത് മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിനും ഇതുവരെ കിരീടമുയര്‍ത്തിയിട്ടില്ലാത്ത ഗോവയുമാണ്. ആദ്യപാദം ചെന്നൈയിലാണ് നടക്കുന്നത്. ഐഎസ്എല്‍ പ്ലേ ഓഫില്‍ ടീമുകള്‍ക്ക് രണ്ട് കളി വീതമാണ്. സ്വന്തം തട്ടകത്തും എതിരാളിയുടെ മൈതാനത്തും.

അതേസമയം ഫൈനലും ഗോവയില്‍ എന്നിരിക്കെ സീസണിന് അവസാനം സ്വന്തം തട്ടകത്ത് തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ കളിക്കാനുള്ള കാത്തിരിപ്പിലാകും ഗോവ എഫ്സി. കിരീടം നിലനിര്‍ത്താനിറങ്ങുന്ന ബെംഗളൂരു എഫ്സിയും മുന്‍ ചാമ്പ്യന്മാരായ എടികെയും തമ്മിലാണ് ഞായറാഴ്ചത്തെ രണ്ടാം സെമി നടക്കുന്നത്. തുടര്‍ന്ന് ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടാംപാദം നടക്കും. മാര്‍ച്ച് 14ന് ഗോവയില്‍ ആണ് ഫൈനല്‍ നടക്കുന്നത്.

Comments are closed.