ടാറ്റ മോട്ടോര്‍സ് പുതിയ HBX മിനി എസ്യുവിയുമായി എത്തുന്നു

അർബൻ കോംപാക്‌ട് എസ്‌യുവി എന്ന വിശേഷണത്തോടെ അടുത്തിടെ ഇന്ത്യൻ വിപണിയിൽ എത്തിയ മാരുതി സുസുക്കി ഇഗ്നിസിനെ പൂട്ടാൻ ഇന്ത്യൻ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസ് പുതിയ HBX മിനി എസ്‌യുവിയുമായി എത്തുന്നു.

ഓട്ടോ എക്സ്പോയിൽ പുതിയ മിനി എസ്‌യുവി ആശയം കമ്പനി അവതരിപ്പിച്ചിരുന്നു. ഈ വർഷം ഓക്ടോബർ-നവംബർ മാസത്തിൽ പുതിയ മോഡലിനെ ഇന്ത്യൻ വിപണിയിൽ എത്തിക്കാനാണ് ടാറ്റ പദ്ധതിയിടുന്നത്. ഉത്സവ സീസണായ ഈ കാലയളവാണ് HBX ന് വിപണിയിൽ അരങ്ങേറ്റം കുറിക്കാൻ പറ്റിയ സമയമെന്നാണ് ടാറ്റയുടെ വിശ്വാസം.

മാരുതി ഇഗ്നിസ്, മഹീന്ദ്ര KUV100 എന്നീ എതിരാളി മോഡലുകളുടെ വിപണി ലക്ഷ്യമാക്കിയാണ് പുതിയ ശ്രേണിയിലേക്ക് ടാറ്റ മോട്ടോർസ് പ്രവേശിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന ജനീവ മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച H2X കോൺസെപ്റ്റിന്റെ വികസിപ്പിച്ച പ്രെഡക്ഷൻ പതിപ്പാണ് HBX.

കമ്പനിയുടെ ആല്‍ഫ പ്ലാറ്റ്‌ഫോമില്‍ തന്നെയാകും വാഹനം വിപണിയില്‍ എത്തുക. ഇംപാക്‌ട് 2.0 ഡിസൈന്‍ ഭാഷ്യം തന്നെയാണ് പുതിയ വാഹനത്തിനും കമ്പനി നല്‍കിയിരിക്കുന്നത്. കണ്‍സെപ്റ്റ് മോഡലില്‍ നിന്ന് ഡിസൈനില്‍ മാറ്റം വരുത്താതെ ചില പ്രായോഗിക മാറ്റങ്ങള്‍ മാത്രം വരുത്തിയായിരിക്കും HBX പ്രൊഡക്ഷന്‍ പതിപ്പ് നിരത്തിലെത്തിക്കുക.

രാജ്യത്ത് വിൽ‌പനയ്‌ക്കെത്തുന്ന ഏറ്റവും മികച്ച ക്രോസ്ഓവർ-ഹാച്ച്ബാക്കിലേക്ക് പുതിയ HBX രൂപകൽപ്പന ചെയ്തേക്കാം. എന്നിരുന്നാലും, കൺസെപ്റ്റ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, മേൽക്കൂരയിൽ ഘടിപ്പിച്ച റാക്ക്, ഓക്സിലറി ലാമ്പുകൾ, കൂടുതൽ പ്രായോഗികമായ മിററുകൾ എന്നിവ പ്രെഡക്ഷൻ പതിപ്പിൽ നിന്ന് നഷ്‌ടമാകും.

നെക്‌സോൺ, ഹാരിയർ എന്നീ എസ്‌യുവികളിൽ കണ്ടിരിക്കുന്ന സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകള്‍, നേര്‍ത്ത എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകള്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, വലിയ സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് HBX ന്റെ മുന്‍വശത്തെ സവിശേഷതകള്‍.

കറുത്ത നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്ന ക്ലാഡിങ്ങ്, അലോയ് വീല്‍, ബ്ലാക്ക് B-പില്ലര്‍, എന്നിവയാണ് വശങ്ങളെ മനോഹരമാക്കുന്നത്. വശങ്ങളിലേക്ക് വലിച്ചു നീട്ടിയിരിക്കുന്ന ടെയില്‍ ലാമ്പുകള്‍, ഡ്യുല്‍ ടോണ്‍ ബമ്പര്‍, സ്‌കിഡ് പ്ലേറ്റ്, റൂഫ് റെയില്‍ എന്നിവ പിന്‍വശത്തെ അഴകിന് മാറ്റുകൂട്ടുന്നു.

വാഹനത്തിന്റെ അകത്തളം ടാറ്റയുടെ പുതിയ പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിന്റേതിന് സമാനമായിരിക്കും. സ്റ്റിയറിംഗ് വീൽ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഇൻഡിക്കേറ്റർ സ്റ്റാളുകൾ, ഇൻഫോടെയിൻമെന്റ് യൂണിറ്റ്, ക്ലൈമറ്റ് കൺട്രോൾ പാനൽ എന്നിവ B2 സെഗ്‌മെന്റ് ഹാച്ചിൽ നിന്നും നേരിട്ടെടുക്കും.

ടാറ്റ ആൾട്രോസിൽ നിന്ന് വ്യത്യസ്തമായി, പെട്രോൾ എഞ്ചിൻ യൂണിറ്റിൽ മാത്രമാകും പുതിയ HBX വിപണിയിൽ എത്തുക. ഈ യൂണിറ്റ് 86 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കും. മാരുതി ഇഗ്നിസ്, മഹീന്ദ്ര KUV100 എന്നീ മോഡലുകളായിരിക്കും മനി എസ്‌യുവിയുടെ വിപണിയിലെ പ്രധാന എതിരാളികൾ.

Comments are closed.