കൊറോണ വൈറസ് : 50 രാജ്യങ്ങള്‍ വൈറസിന്റെ പിടിയില്‍ എണ്‍പത്തിനാലിയരത്തോളം പേര്‍ രോഗം ബാധയില്‍

വെല്ലിംഗ്ടണ്‍: കൊറോണ വൈറസിനെത്തുടര്‍ന്ന് 50 രാജ്യങ്ങള്‍ വൈറസിന്റെ പിടിയിലായി. തുടര്‍ന്ന് എണ്‍പത്തിനാലിയരത്തോളം പേര്‍ രോഗം ബാധയിലാണ്. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം ഇറാനിലാണ്. ഇറാനില്‍ കൊറോണ മരണം 34 ആയി. ഇന്നലെ മാത്രം 8 പേര്‍ മരണപ്പെട്ടിരുന്നു. ചൈനയില്‍ മരണം 2788 ആയി. ദക്ഷിണ കൊറിയയാണ് കൊറോണ വ്യാപിക്കുന്ന മറ്റൊരിടം. ഇവിടെ 2337പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. മരണം 13. ഇറ്റലിയില്‍ 17 പേര്‍ മരിച്ചു.

അതേസമയം ജാപ്പനീസ് കപ്പലായ ഡയമന്‍ഡ് പ്രിന്‍സിലെ ഒരു യാത്രക്കാരി കൂടി ഇന്നലെ മരിച്ചതോടെ കപ്പലിലെ കൊറോണ മരണം അഞ്ചായി. കാലിഫോര്‍ണിയയില്‍ 33 പേര്‍ക്കുള്‍പ്പെടെ അമേരിക്കയില്‍ 60 കേസുകളാണ് അറിയുന്നത്. ആസ്‌ട്രേലിയയില്‍ 26 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ചൈനയില്‍ വൈറസ് ബാധിതരുടെ എണ്ണം കുറഞ്ഞപ്പോള്‍ ഗള്‍ഫ്, യൂറോപ്യന്‍ മേഖലയിലും ആഫ്രിക്കയിലും രോഗബാധ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Comments are closed.