സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷയില്‍ ശേഷിക്കുന്നവ എഴുതാന്‍ അനുവദിക്കണമെന്ന കുട്ടികളുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു
കൊച്ചി : സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷയില്‍ ഫെബ്രുവരി 24, 26 തീയതികളിലെ പരീക്ഷകള്‍ എഴുതാനാവാത്തതിനാല് ശേഷിക്കുന്നവ എഴുതാന്‍ അനുവദിക്കണമെന്ന അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്കൂളിലെ കുട്ടികളുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. തുടര്‍ന്ന് അഫിലിയേഷനില്ലാതെ സ്കൂള്‍ നടത്തി തങ്ങളെ കബളിപ്പിച്ച മാനേജ്മെന്റില്‍ നിന്ന് നഷ്ടപരിഹാരം അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സ്കൂളിലെ പത്താംക്ളാസ് വിദ്യാര്‍ത്ഥികളായ 28 പേരും ചേര്‍ന്നാണ് ഹര്‍ജി നല്‍കിയത്.
എന്നാല്‍ ഹര്‍ജി സിംഗിള്‍ബെഞ്ച് മാര്‍ച്ച് നാലിന് പരിഗണിക്കാന്‍ മാറ്റുകയായിരുന്നു. എന്നാല്‍ ഒമ്പതാംക്ളാസിനും സി.ബി.എസ്.ഇയുടെ അംഗീകാരമില്ലായിരുന്നു. ഈ സാഹചര്യത്തില്‍ ഹര്‍ജിക്കാരുടെ ആവശ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി അറിയിച്ചു. അതേസമയം സ്കൂളിന് അനുമതിയില്ലാതിരുന്നിട്ടും കഴിഞ്ഞ രണ്ട് വര്‍ഷമായി എന്തു ചെയ്യുകയായിരുന്നെന്ന് കോടതി രക്ഷിതാക്കളോടു ചോദിച്ചിരുന്നു. എന്നാല്‍ അവസ്ഥയില്‍ ഉത്കണ്ഠയുണ്ട്.
സി.ബി.എസ്.ഇയുടെ അനുമതിയുണ്ടെന്ന ധാരണയിലാണ് പ്രവേശനം നേടിയതെന്നും ,ഇത്തവണ ഹാള്‍ ടിക്കറ്റ് വൈകുന്നതു ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തിയ ശേഷം വിതരണം ചെയ്യുമെന്നാണ് അധികൃതര്‍ പറഞ്ഞതെന്നും ഹര്‍ജിക്കാര്‍ പറയുന്നു.
Comments are closed.