സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ ലഭിച്ചില്ലെങ്കില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമായ കാലാവസ്ഥാ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഉടന്‍ മഴ ലഭിച്ചില്ലെങ്കില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ ഗവേഷകരുടെ മുന്നറിയിപ്പ്. പലയിടത്തും 38 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തുന്നത്.

അതിനാല്‍ വരുംദിവസങ്ങളില്‍ മഴ ലഭിച്ചില്ലെങ്കില്‍ ചൂട് 40 ഡിഗ്രി കടക്കുമെന്നാണ് നിഗമനം. പാലക്കാട്,പുനലൂര്‍,കോട്ടയം എന്നീ സ്ഥലങ്ങള്‍ക്ക് പുറമെ സംസ്ഥാനത്ത് മറ്റ് എവിടെ വേണമെങ്കിലും ഉഷ്ണതരംഗം പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ വിദഗ്ധര്‍ വ്യക്തമാക്കി. അതേസമയം 2016ലാണ് സംസ്ഥാനത്ത് ആദ്യമായി ഉഷ്ണതരംഗം അനുഭവപ്പെട്ടത്.

Comments are closed.