മലിനജലം കുടിവെള്ളമായി കൊടുക്കുന്ന മൂന്ന് ലോറികള്‍ ഹെല്‍ത്ത് സ്‌ക്വാഡ് പിടികൂടി

തിരുവനന്തപുരം: മലിനജലം കുടിവെള്ളമായി കൊടുക്കുന്ന മൂന്ന് ലോറികള്‍ ഹെല്‍ത്ത് സ്‌ക്വാഡ് പിടികൂടി. ജലഅതോറിറ്റിയില്‍ നിന്ന് വെള്ളമെടുക്കാന്‍ അനുമതിയുള്ള ടാങ്കര്‍ ലോറികളാണ് തോട്ടില്‍ വെള്ളം നിറച്ച് കുടിവെള്ളമായി വിതരണം ചെയ്യാന്‍ കൊണ്ടുപോയത്.

എന്നാല്‍ ഏതൊക്കെ സ്ഥാപനങ്ങള്‍ക്കാണ് ഇവര്‍ വെള്ളം നല്‍കിയതെന്ന് അന്വേഷിച്ച് പുറത്ത് വിടുമെന്നും ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നും മേയര്‍ അറിയിച്ചു. എന്നാല്‍ ദിവസം ഒരു പ്രാവശ്യം മാത്രം വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് കുടിവെള്ളമെടുത്ത ശേഷമായിരിക്കും തട്ടിപ്പ് നടത്തുക. അതേസമയം ലോറികള്‍ക്ക് നഗരസഭ പിഴയിട്ടു. ക്രിമനല്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.

Comments are closed.