Ultimate magazine theme for WordPress.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസില്‍ വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് വാദം തുടരും

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസിലെ വിടുതല്‍ ഹര്‍ജിയില്‍ അടച്ചിട്ട മുറിയില്‍ ഇന്ന് വാദം തുടരും. അതേസമയം മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം പ്രത്യേക ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.

ഇതില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി വിധി പറയാനായി മാറ്റിവെച്ചു. എന്നാല്‍ പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായാല്‍ പ്രോസിക്യൂഷന്‍ വാദം ഇന്ന് തുടങ്ങും. കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014-16 കാലയളവില്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന് കഴിഞ്ഞ വര്‍ഷം ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിനാണ് കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്.

Comments are closed.