ഡല്‍ഹിയില്‍ നാലു ദിവസങ്ങളായി തുടര്‍ന്ന കലാപത്തിനുശേഷം ശാന്തതയിലേക്ക് എത്തുന്നു

ന്യൂഡല്‍ഹി: വടക്ക്-കിഴക്കന്‍ ഡല്‍ഹിയില്‍ നാലു ദിവസങ്ങളായി തുടര്‍ന്ന കലാപത്തിനുശേഷം ശാന്തതയിലേക്ക് എത്തുകയാണ്. തുടര്‍ന്ന് സംഘര്‍ഷങ്ങള്‍ ഉണ്ടായ മേഖലകളില്‍ കൂട്ടയോഗങ്ങള്‍ നിരോധിച്ചു. അതേസമയം കലാപത്തില്‍ ഇതുവരെ 42 മരണമാണ് സ്ഥിരീകരിച്ചത്. നൂറുകണക്കിന് പേര്‍ക്കാണ് പരിക്കേറ്റത്. ആളുകള്‍ ജോലിക്ക് പോയി തുടങ്ങി. വടക്ക്-കിഴക്കന്‍ ഡല്‍ഹിയില്‍ ഗതാഗതവും സാധാരണ നിലയിലേയ്ക്കെത്തുകയാണ്. കടകളും തുറന്നുതുടങ്ങി. സംഘര്‍ഷ മേഖലകളില്‍ സുരക്ഷാ സേന താവളമടിച്ചിരിക്കുകയാണ്.

കത്തിയെരിഞ്ഞ കാറുകളും റോഡിലെ തടസ്സങ്ങളും ക്രെയ്നുകളും ബുള്‍ഡോസറുകളും ഉപയോഗിച്ച് മാറ്റിത്തുടങ്ങുകയാണ്. അതേസമയം 148 എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 630 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കലാപ കേസുകളുൃടെ അന്വേഷണം ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഇതുവരെ ജിസ്റ്റര്‍ ചെയ്തവയില്‍ 25 കേസുകള്‍ സായുധ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തവയാണ്. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ടീമുകളെ വിളിച്ചിട്ടുണ്ടെന്നും കുറ്റകൃത്യങ്ങള്‍ പുനരവലോകനം ചെയ്യുകയാണെന്നും പോലീസ് വക്താവ് മന്ദീപ് സിങ്ങ് പറയുന്നു.

Comments are closed.