തൃശൂരില്‍ നിയന്ത്രണം വിട്ട ലോറി ഇരുചക്രവാഹനത്തിലിടിച്ചു കയറി തമിഴ് ദമ്പതികള്‍ മരിച്ചു

തൃശൂര്‍: തൃശൂരില്‍ വലപ്പാട് കര്‍ണാടകയില്‍ നിന്നും കൊച്ചിയിലേക്ക് സവാള കയറ്റിവന്ന ചരക്കുലോറി നിയന്ത്രണം വിട്ട് ഇരുചക്രവാഹനത്തിലിടിച്ചു കയറി തമിഴ് ദമ്പതികള്‍ മരിച്ചു. ശനിയാഴ്ച രാവിലെ ആറു മണിയോടെ സേലം നാമക്കല്‍ സ്വദേശികളായ ഇളങ്കോവന്‍, ഭാര്യ കസ്തൂരി എന്നിവരാണ് മരിച്ചത്.

തുടര്‍ന്ന് അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്വകാര്യ അഗ്രോഫാമിലെ ജീവനക്കാരാണ് ഇവര്‍. അതേസമയം ലോറി സൈക്കിളിലാണ് ആദ്യം ഇടിച്ചത്. എന്നാല്‍ സൈക്കിള്‍ യാത്രികനായ ബംഗാള്‍ സ്വദേശിയുടെ നില ഗുരുതരമാണ്.

Comments are closed.