ചിക്കനും മുട്ടയും കഴിക്കുന്നതിലൂടെ രോഗം പിടിപെടുമെന്നുള്ള ജനങ്ങളുടെ തെറ്റിദ്ധാരണ അകറ്റാനായി തെലങ്കാന മന്ത്രിമാര്‍

തെലങ്കാന: ചിക്കനും മുട്ടയും കഴിക്കുന്നതിലൂടെ രോഗം പിടിപെടുമെന്നുള്ള ജനങ്ങളുടെ തെറ്റിദ്ധാരണ അകറ്റാനായി തെലങ്കാനയിലെ മന്ത്രിമാര്‍ അടങ്ങുന്ന രാഷ്ട്രീയക്കാര്‍ വേറിട്ട നടപടിയുമായി വേദിയിലെത്തി. തുടര്‍ന്ന് തെലുങ്കാന മന്ത്രി കെ.ടി രാമറാവോ ഉള്‍പ്പെടെയുള്ളവര്‍ ചിക്കന്‍ കഴിച്ച് ജനങ്ങള്‍ക്ക് ധൈര്യം പകരാനെത്തി. കൊറോണ വൈറസ് ബാധിക്കുന്നത് ശ്വസനസംവിധാനത്തെയാണ്. ചൈനയിലെ വുഹാനിലെ ഒരു മാര്‍ക്കറ്റാണ് ഇതിന്റെ പ്രഭവകേന്ദ്രമെന്നും പറയപ്പെടുന്നു.

ഒട്ടേറെ അഭ്യൂഹങ്ങള്‍ ഇത് സംബന്ധിച്ച് പരക്കുന്നുണ്ട്. പല രാജ്യങ്ങളിലേക്കും വൈറസ് പകര്‍ന്ന് ഒട്ടേറെ ജീവനുകള്‍ അപഹരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളില്‍ അവബേബാധം സൃഷ്ടിക്കുന്നതിനാണ് രാഷ്ട്രീയ സംഘത്തിന്റെ നടപടി. തുടര്‍ന്ന് വേദിയില്‍ മന്ത്രിമാരുള്‍പ്പെടുന്ന സംഘം ഒരു കൈയില്‍ ചിക്കന്‍ കഷ്ണവും മറുകൈയില്‍ പ്ലേറ്റുമായി നിന്ന് ചിക്കന്‍ കഴിക്കുന്ന കാഴ്ചയാണ് വൈറലാകുന്നത്.

അതേസമയം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഒരു കേസില്‍, രോഗി രോഗബാധയുള്ള ആളുകളുമായി ഒരു തരത്തിലും ബന്ധപ്പെടുകയോ മറ്റേതെങ്കിലും രാജ്യത്ത് യാത്ര ചെയ്യുകയോ ചെയ്തിട്ടില്ല എന്നും പറയുന്നു. ഇത് രോഗത്തിന്റെ ശക്തമായ വ്യാപനത്തെയാണ് സൂചിപ്പിക്കുന്നത്.

Comments are closed.