ജയ്പൂരിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയ ഗോ എയര്‍ വിമാനത്തില്‍ യാത്രക്കാരുടെ അരമണിക്കൂര്‍ അപഹരിച്ച് ഒരു പ്രാവ്

ന്യുഡല്‍ഹി: അഹമ്മദാബാദില്‍ നിന്നും ജയ്പൂരിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയ ഗോ എയര്‍ വിമാനത്തില്‍ യാത്രക്കാരുടെ അരമണിക്കൂര്‍ അപഹരിച്ച് ഒരു പ്രാവ്. വെള്ളിയാഴ്ച വൈകിട്ട് വിമാനത്തിലുള്ളിലൂടെ അങ്ങോട്ടുമിങ്ങോട്ടും പറന്ന പ്രാവിനെ പിടിക്കാനും മൊബൈലില്‍ പകര്‍ത്താനും യാത്രക്കാര്‍ മത്സരിച്ചു.

എന്നാല്‍ ആര്‍ക്കും പിടികൊടുക്കാതെ അവള്‍ വിമാനത്തിന്റെ ഓരോ മൂലയിലേക്കും പറക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ സഹായത്തിനായി ജീവനക്കാരെയും ഒപ്പം കൂട്ടി. ഒടുവില്‍ തുറന്നുകൊടുത്ത ഒരു വാതിലിലൂടെ അവള്‍ പുറത്തേക്ക് പറന്നു. ഒടുവില്‍ 6.15ന് ജയ്പൂരില്‍ ഇറങ്ങേണ്ട വിമാനം 6.45നാണ് എത്തിയത്.

Comments are closed.