സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ വന്‍ ഇടിവ് നേരിട്ട് നിര്‍മ്മാണ മേഖല

മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ വന്‍ ഇടിവ് നേരിട്ടിരിക്കുകയാണ് നിര്‍മ്മാണ മേഖല. ഒന്നാം പാദത്തില്‍ 5.5 ശതമാനം വളര്‍ച്ച നേടിയ മേഖല രണ്ടാം പാദത്തില്‍ 2.9 ശതമാനമാണ് വളര്‍ച്ച നേടിയിരിക്കുന്നത്. കാര്‍ഷിക മേഖലയില്‍ മൂന്നാം പാദത്തില്‍ 3.5 ശതമാനം വളര്‍ച്ചയാണ് നേടിയത്. 2.8 ശതമാനം, 3.1 ശതമാനം എന്നിങ്ങനെയായിരുന്നു ആദ്യ രണ്ട് പാദങ്ങളിലെ വളര്‍ച്ച. മാനുഫാക്ചറിങ് രംഗത്ത് -0.2 ശതമാനമാണ് മൂന്നാം പാദത്തിലെ വളര്‍ച്ച. സേവന മേഖലയില്‍ തുടര്‍ച്ചയായ രണ്ടാം പാദത്തിലും ഇടിവുണ്ടായി.

6.2 ശതമാനമാണ് ഡിസംബറില്‍ അവസാനിച്ച പാദത്തിലെ വളര്‍ച്ച. രണ്ടാം പാദത്തെ അപേക്ഷിച്ച് സര്‍ക്കാര്‍ ചിലവഴിച്ച തുകയില്‍ ഇടിവുണ്ടായി. 10.1 ശതമാനത്തില്‍ നിന്ന് 9.7 ശതമാനമായാണ് സര്‍ക്കാര്‍ ചിലവഴിച്ച തുക ഇടിവുണ്ടായത്. അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 5.6 ശതമാനമായിരുന്നു ജിഡിപി വളര്‍ച്ചാ നിരക്ക്. ഇത്തവണ ഇത് 4.7 ശതമാനമായി. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 4.5 ശതമാനമായിരുന്നു ജിഡിപി വളര്‍ച്ച.

Comments are closed.