Ultimate magazine theme for WordPress.

സെബി ചെയര്‍മാന്‍ അജയ് ത്യാഗിയുടെ കാലാവധി ആറ് മാസം കൂടി നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: സെബി ചെയര്‍മാന്‍ അജയ് ത്യാഗിയുടെ നിയമനം മൂന്ന് വര്‍ഷത്തേക്കായിരുന്നു. കാലാവധി ആറ് മാസം കൂടി നീട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച ത്യാഗിയുടെ കാലാവധി അവസാനിക്കേണ്ടതാണ്.

തുടര്‍ന്ന് ഇക്കണോമിക് അഫയേര്‍സ് സെക്രട്ടറി അതനു ചക്രബര്‍ത്തി, കോര്‍പ്പറേറ്റ് അഫയേര്‍സ് സെക്രട്ടറി ഇന്‍ജെതി ശ്രീനിവാസ്, ഫിനാന്‍സ് വകുപ്പ് അഡീഷണല്‍ സെക്രട്ടറി പ്രവീണ്‍ ഗാര്‍ഗ്, സെബി അംഗം മധബി പുരി ബുച് എന്നിവരാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പ്രധാനപ്പെട്ട വ്യക്തികള്‍. ഫെബ്രുവരി പത്ത് വരെയാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

Comments are closed.