വനിത ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ നാലാം ജയം ; ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് മുന്‍ താരങ്ങള്‍

മെല്‍ബണ്‍: വനിത ടി20 ലോകകപ്പില്‍ ഗ്രൂപ്പ് എയില്‍ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ നേരത്തെ സെമി ഉറപ്പാക്കിയിരുന്നു. നാലാം മത്സരത്തില്‍ ശ്രീലങ്കയെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇതോടെ ടീം ഇന്ത്യക്ക് ആശംസകള്‍ അറിയിക്കുകയാണ് മുന്‍ താരങ്ങളായ വിരേന്ദര്‍ സെവാഗും വിവിഎസ് ലക്ഷ്മണും.

”ഞങ്ങളുടെ പെണ്‍കുട്ടികളും ശക്തരാണ്. ഷെഫാലി വര്‍മ ഒരിക്കല്‍കൂടി ബാറ്റിങ്ങില്‍ കരുത്തായ. രാധ യാദവിന്റേത് മാച്ച് വിന്നിംഗ് സ്പെല്ലായിരുന്നു. വനിത ടീമിന് എല്ലാവിധ അഭിനന്ദനങ്ങളും. സെമി ഫൈനലിന് ആശംസകള്‍.” സെവാഗ് കുറിച്ചു.

”നാല് മത്സരങ്ങളില്‍ നാല് ജയം. ഈ പെണ്‍കുട്ടികള്‍ സന്തോഷിക്കാന്‍ ഒരുപാട് നല്‍കുന്നുണ്ട്. രാധ യാദവ് പന്തുകൊണ്ട് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. ഷെഫാലി വര്‍മ അത്ഭുത പ്രകടനം തുടരുന്നു. സെമി ഫൈനല്‍ കളിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് എല്ലാവിധ ആശംസകളും.” എന്നാണ് ലക്ഷ്മണ്‍ കുറിച്ചത്.

Comments are closed.