നോക്കിയയുടെ എക്‌സ്പ്രസ് മ്യൂസിക് എത്തുന്നു

നോക്കിയയുടെ ഏറ്റവും ജനപ്രീയ സ്മാർട്ട്ഫോൺ സീരിസുകളിലൊന്നാണ് എക്സ്പ്രസ് മ്യൂസിക്. സ്മാർട്ട്ഫോണുകൾക്ക് മുമ്പ് ഒരു തലമുറയെ ദീർഘകാലം മൊബൈൽ സാങ്കേതികവിദ്യയുടെ അവസാന വാക്കായി എക്സ്പ്രസ് മ്യൂസിക് സീരിസ് മാറി. ഇപ്പോഴിതാ എച്ച്എംഡി ഗ്ലോബൽ നോക്കിയ എക്സ്പ്രസ് മ്യൂസിക് സ്മമാർട്ട്ഫോണുകളിലൊന്ന് വീണ്ടും വിപണിയിലെത്തിക്കുകയാണ്.

2008-ൽ നോക്കിയ പുറത്തിറക്കിയ എക്സ്പ്രസ് മ്യൂസിക് 5130 മോഡലാണ് എച്ച്എംഡി ഗ്ലോബൽ വീണ്ടും വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നത്. മ്യൂസിക് പ്ലേ ചെയ്യുന്നതിന് പ്രത്യേക സ്വിച്ചുകൾ അടക്കം നൽകികൊണ്ട് പുറത്തിറക്കിയ മോഡൽ ഫോണാണ് ഇത്. മില്ലേനിയലുകൾ എന്ന് വിളിക്കുന്ന പുതിയ തലമുറയിലെ ആളുകൾക്ക് അത്രയ്ക്ക് പരിചിതമല്ലെങ്കിലും എക്സ്പ്രസ് മ്യൂസിക് 5130 എന്ന ഫോണിന് ആരാധകർ ഏറെയാണ്.

ഗിസ്‌ചൈനയുടെ റിപ്പോർട്ട് അനുസരിച്ച് ചൈനീസ് സർട്ടിഫിക്കേഷൻ സൈറ്റായ ടെനയിൽ 2009-10 ൽ സമാരംഭിച്ച നോക്കിയ എക്സ്പ്രസ് മ്യൂസിക് 5130 മോഡലിനെ ഓർമ്മപ്പെടുത്തുന്ന ഒരു രൂപകൽപ്പനയോടെ നോക്കിയ ടിഎ -1212 ലിസ്റ്റ് ചെയ്തിട്ടുണ്ട്. എക്സ്പ്രസ് മ്യൂസിക് വേരിയന്റിൽ നിന്ന് വ്യത്യസ്തമായി ടെനയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഡിവൈസിന്റെ സൈഡ് ബെസലുകളിൽ മ്യൂസിക്കിനായി പ്രത്യേക ബട്ടണുകൾ നൽകിയിട്ടില്ല.

നോക്കിയയുടെ പുതിയ ഡിവൈസ് വളരെ അടിസ്ഥാനമായ സവിശേഷതകൾ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളു. ഇത് നോക്കിയ 110 (2019) ന് സമാനമാണ്. അടുത്തിടെയുള്ള ഫ്ലിപ്പ്, ടഫ് ഹാൻഡ്‌സെറ്റുകൾ പോലുള്ള കൈയോസ് പവർ ഉപകരണങ്ങളിൽ ഒന്നല്ല ഇത്. 0.36GHz സിംഗിൾ കോർ പ്രോസസർ, 8 എംബി റാമും 16 എബി സ്റ്റോറേജും മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് വികസിപ്പിക്കാവുന്ന 32 ജിബി എക്സ്പാൻഡബിൾ മെമ്മറി.

240 x 320 പിക്‌സൽ റെസല്യൂഷനുള്ള 2.4 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഫോൺ 13.1 മിമി കട്ടിയുള്ളതും കടുപ്പമുള്ളതുമാണ്. ബാറ്ററിയുടെ വലുപ്പം 1,200 എംഎഎച്ച് മാത്രമാണെന്നാണ് റിപ്പോർട്ട്. വെറും 88 ഗ്രാം ഉള്ള സൂപ്പർ ലൈറ്റ് ആണ് ഈ ഫോൺ. പിന്നിൽ ഒരു ക്യാമറ നൽകിയിട്ടുണ്ട്. വെറും 0.3 എംപി ക്യാമറയാണ് ഇത്. സ്‌പെസിഫിക്കേഷൻ ടേബിൾ അനുസരിച്ച്, ഇതിൽ വീഡിയോ റെക്കോർഡിംഗ് ചെയ്യാൻ കഴിയില്ല. പഴയ എസ് 50 ഫോണുകൾ പോലുള്ള ചോപ്പി ക്യുവിജിഎ വീഡിയോ പോലും എടുക്കാൻ സാധിക്കില്ല.

നോക്കിയയുടെ ഈ സ്മാർട്ട്ഫോണിൽ ഒരു എൽഇഡി ഫ്ലാഷും കമ്പനി നൽകിയിട്ടുണ്ട്. കമ്പനി ഈ ഡിവൈസ് എപ്പോൾ പുറത്തിറക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല. എം‌ഡബ്ല്യുസി റദ്ദാക്കിയതിനെ തുടർന്ന് എച്ച്‌എം‌ഡി നോക്കിയ ലൈവ് ഇവന്റുകളുടെ ഒരു പരമ്പര തന്നെ ആസൂത്രണം ചെയ്യുന്നുണ്ട്. 2 ജി നെറ്റ്‌വർക്കുമായി മാത്രം എക്സ്പ്രസ് മ്യൂസിക് 5130ന്റെ പുതിയ പതിപ്പ് ഈ ഇവന്റുകളിൽ പ്രതീക്ഷിക്കാം.

Comments are closed.