250 സിസി ക്വാര്‍ട്ടര്‍ ലിറ്റര്‍ ശ്രേണിയിലേക്ക് പുത്തന്‍ 250SR മോഡലിനെ അവതരിപ്പിച്ച് സിഎഫ്‌മോട്ടോ

ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലേക്ക് അടുത്തിടെ അരങ്ങേറ്റം കുറിച്ച ചൈനീസ് ബ്രാൻഡാണ് സിഎഫ്മോട്ടോ. അടുത്തിടെയായി ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന 250 സിസി ക്വാർട്ടർ ലിറ്റർ ശ്രേണിയിലേക്ക് പുത്തൻ 250SR മോഡലിനെ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

250 സിസി ഫെയർഡ് സ്പോർട്‌സ് ബൈക്കിന്റെ SR വിശേഷണം സ്‌പോർട്‌സ് റേസിംഗിനെ സൂചിപ്പിക്കുന്നു. ഇന്ത്യൻ വിപണിയിൽ പ്രധാനമായും സുസുക്കി ജിക്സെർ SF250 പോലുള്ള മോഡലുകളുമായാകും സിഎഫ് മോട്ടോയുടെ ബൈക്ക് മത്സരിക്കുക. ചൈനീസ് വിപണിയിൽ ഏകദേശം 1.91 ലക്ഷം രൂപയാണ് മോട്ടോർസൈക്കിളിന്റെ എക്സ്ഷോറൂം വില.

എന്നാൽ പുതിയ 250SR ഇന്ത്യൻ വിപണിയിലേക്ക് എത്തുമോയെന്ന കാര്യം ഇപ്പോൾ പറയാനാകില്ല. എന്നിരുന്നാലും, സിഎഫ് മോട്ടോ 300SR രാജ്യത്ത് അവതരിപ്പിക്കുമെന്ന് നേരത്തെ തന്നെ കമ്പനി വ്യക്തമാക്കിയിരുന്നു. നിലവിൽ കമ്പനിയുടെ ഇന്ത്യൻ ശ്രേണിയിൽ 300 NK, 650 NK, 650 MT, 650 GT എന്നിങ്ങനെ നാല് മോഡലുകളുണ്ട്. ഇവയ്ക്ക് 2.29 ലക്ഷം മുതൽ 4.99 ലക്ഷം വരെയാണ് എക്സ്ഷോറൂം വില.

പുതിയ സിഎഫ് മോട്ടോ 250 SR ലേക്ക് നോക്കുമ്പോൾ മോട്ടോർസൈക്കിളിന് മികച്ച രൂപകൽപ്പനയാണ് നൽകിയിരിക്കുന്നത്. എൽ‌ഇഡി ട്വിൻ‌-ഹെഡ്‌ലാമ്പുകളും സി ആകൃതിയിലുള്ള ഡി‌ആർ‌എൽ ക്രമീകരണവും രസകരമായി കാണപ്പെടുന്നു. അതേസമയം വശങ്ങളിലേക്ക് നോക്കുമ്പോൾ‌ ഒരു മികച്ച ലിവറിയാണ് നൽകുന്നത്. സ്റ്റാർലൈറ്റ് വൈറ്റ്, സ്റ്റാർലൈറ്റ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് 250 SR വിപണിയിൽ എത്തുക.

249.2 സിസി ലിക്വിഡ്-കൂൾഡ് DOHC സിംഗിൾ സിലിണ്ടർ എഞ്ചിനാണ് പുതിയ സി‌എഫ്‌മോട്ടോ 250SR ന് കരുത്തേകുന്നത്. ഇത് 9,750 rpm-ൽ 28 bhp കരുത്തും 7,500 rpm-ൽ 22 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

അതേസമയം സുസുക്കി ജിക്സെറിന്റെ 249 സിസി ഓയിൽ-കൂൾഡ് DOHC സിംഗിൾ സിലിണ്ടർ യൂണിറ്റ് 9,000 rpm-ൽ 26 bhp യും അതേ 7,500 rpm-ൽ 22.6 Nm torque ഉം സൃഷ്ടിക്കുന്നു. രണ്ട് മോട്ടോർസൈക്കിളുകളും ആറ് സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

ചൈനയിൽ, 250SR സിബിഎസ് അല്ലെങ്കിൽ എബിഎസ് പതിപ്പിൽ വാങ്ങാം. 780 മില്ലിമീറ്ററാണ് ബൈക്കിന്റെ സീറ്റ് ഉയരം. സാധാരണ ഫെയർ‌ഡ് സ്‌പോർട്‌സ് ബൈക്കുകളിൽ കാണുന്നതിന് സമാനമായ ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ സിഎഫ് മോട്ടോ 250SR ലും സജ്ജീകരിച്ചിരിക്കുന്നു.

മുന്നിലും പിന്നിലും യഥാക്രമം 110/70 R17, 140/60 R17 ടയറുകളുള്ള വീലുകളാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇന്ധന ശേഷി 12 ലിറ്ററും ബൈക്കിന്റെ മൊത്തം അളവുകൾ 2010x750x1080 mm എന്ന രീതിയിലുമാണ് നൽകിയിരിക്കുന്നത്.. 1360 mm ആണ് പുതിയ മോട്ടോർസൈക്കിളിന്റെ വീൽബേസ് ഉണ്ട്.

സിഎഫ്മോട്ടോ 250SR ന്റെ മറ്റ് സവിശേഷതകളിൽ 300NK നേക്കഡ് സ്പോർട്‌സ് മോട്ടോർസൈക്കിളിന് സമാനമായ ഒരു TFT ഇൻസ്ട്രുമെന്റ് കൺസോൾ ലഭിക്കുന്നു. മുൻവശത്ത് 292 mm ഡിസ്കും പിന്നിൽ 220 mm റോട്ടറും ലഭിക്കും. മോട്ടോർസൈക്കിളിന് സ്പോർട്ട്, ഇക്കോ എന്നിങ്ങനെ രണ്ട് ഡ്രൈവിംഗ് മോഡലുകളും ലഭ്യമാകും.

Comments are closed.