യു.എസും താലിബാനും തമ്മില്‍ അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു

ഖത്തര്‍: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ യു.എസും അഫ്ഗാനിസ്ഥാനിലെ ഭീകരസംഘടനയായ താലിബാനും തമ്മില്‍ അഫ്ഗാനിസ്ഥാനില്‍ ഇന്നലെ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു. യു.എസ് പ്രത്യേക പ്രതിനിധി സല്‍മെ ഖാലിസാദും താലിബാന്‍ രാഷ്ട്രീയ വിഭാഗം മേധാവി മുല്ല അബ്ദുല്‍ ഘാനി ബറാദറുമാണ് കരാറില്‍ ഒപ്പിട്ടത്. ഉടമ്പടി പ്രകാരം അഫ്ഗാനിസ്ഥാനില്‍ നിന്ന് യു.എസ് സഖ്യസേന 14 മാസത്തിനകം പിന്മാറുകയും അമേരിക്കയെയും സഖ്യസേനയെയും ഇനി ആക്രമിക്കില്ലെന്ന് കരാറില്‍ താലിബാന്‍ അറിയിച്ചു.

ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി. കുമാരന്‍ ഉള്‍പ്പെടെ 30 രാജ്യങ്ങളുടെ പ്രതിനിധികള്‍ ചരിത്ര നിമിഷത്തിന് സാക്ഷികളായിരുന്നു. എന്നാല്‍ ഇതാദ്യമായാണ് താലിബാനുമായി ഇന്ത്യ ഒരു ഔദ്യോഗിക വേദി പങ്കിടുന്നത്. എന്നാല്‍ അഫ്ഗാനിസ്ഥാന്‍ പ്രതിനിധി ചടങ്ങില്‍ പങ്കെടുത്തില്ല. അഫ്ഗാനിലെ സായുധ പോരാട്ടം അവസാനിപ്പിക്കാന്‍ യു.എസും താലിബാനും തമ്മില്‍ ഒരുവര്‍ഷമായി നടന്നുവരുന്ന സമാധാന ചര്‍ച്ചകളാണ് കരാറിലെത്തിച്ചത്.

അതേസമയം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ കഴിഞ്ഞദിവസം ദോഹയില്‍ എത്തിയിരുന്നു. നിലവില്‍ ഈ കരാറില്‍ അഫ്ഗാന്‍ ഗവണ്‍മെന്റ് കക്ഷിയല്ല. സമാധാനക്കരാറിന് പിന്നാലെ, താലിബാനും അഫ്ഗാന്‍ ഗവണ്‍മെന്റും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് കാരണമാകും.

Comments are closed.