തൃശ്ശൂരില്‍ മണ്ണ് മാഫിയ കുന്നിടിച്ച് ടണ്‍ കണക്കിന് മണ്ണ് കടത്തിയതില്‍ സ്ഥലമുടമയ്ക്ക് വില്ലേജ് ഓഫീസറുടെ സ്റ്റോപ് മെമോ

തൃശ്ശൂര്‍: തൃശ്ശൂര്‍ അകമലയില്‍ മണ്ണ് മാഫിയ കുന്നിടിച്ച് ടണ്‍ കണക്കിന് മണ്ണ് കടത്തിയതില്‍ സ്ഥലമുടമയ്ക്ക് വില്ലേജ് ഓഫീസറുടെ സ്റ്റോപ് മെമോ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് നിന്നാണ് മണ്ണ് മാഫിയ കുന്നിടിച്ച് ടണ്‍ കണക്കിന് മണ്ണ് കടത്തിയത്. ഇത് ചോദ്യം ചെയ്ത നാട്ടുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് മണ്ണെടുപ്പ് എന്ന് വ്യക്തമാക്കിക്കൊണ്ട്  സ്ഥലമുടമ പരുത്തിപ്പറ സ്വദേശി ഫിറോസിന് സ്റ്റോപ്പ് മെമോ നല്‍കുകയായിരുന്നു.

തുടര്‍ന്ന് മണ്ണെടുക്കാന്‍ ജിയോളജി വകുപ്പില്‍ നിന്നോ വില്ലേജ് ഓഫീസില്‍ നിന്നോ അനുവാദം വാങ്ങിയിരുന്നില്ല. രാത്രി 10 മണിമുതല്‍ പുലര്‍ച്ചെ വരെ ജെസിബിയും ട്രക്കുകളും ഉപയോഗിച്ചാണ് മണ്ണ് കടത്തിയത്. തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയ ശേഷം പിഴ ചുമത്തുന്നതടക്കമുള്ള നിയമ നടപടികളിലേക്ക് കടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Comments are closed.