Ultimate magazine theme for WordPress.

സോഷ്യല്‍ ഓഡിറ്റ് ഡയറക്ടര്‍ എബി ജോര്‍ജ്ജിനെ നീക്കം ചെയ്തത് ചട്ടലംഘനമാണെന്ന് ആക്ഷേപം

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കാന്‍ തയ്യാറെടുക്കവെ സോഷ്യല്‍ ഓഡിറ്റ് ഡയറക്ടര്‍ എബി ജോര്‍ജ്ജിനെ നീക്കം ചെയ്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രവര്‍ത്തനകാലത്തെ കണ്ടെത്തലുകള്‍ കേന്ദ്രത്തെ അറിയിക്കാനുള്ള നീക്കത്തിലാണ് എബി ജോര്‍ജ്ജ്. ആയിരത്തി അറുനൂറോളം വാര്‍ഡുകളില്‍ നടന്ന തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.

മഴക്കുഴി നിര്‍മ്മാണം, ഡ്രെയിനേജ് നിര്‍മ്മാണം, അടക്കം തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങളില്‍ പല പഞ്ചായത്തുകളും നല്‍കിയ കണക്കുകള്‍ ഓഡിറ്റില്‍ പൊളിഞ്ഞു. പണം വാങ്ങിയതിന്റെ പകുതി പോലും പ്രവര്‍ത്തനങ്ങള്‍ പല വാര്‍ഡുകളിലും നടക്കാതിരുന്നത് പുറത്തായതോടെയാണ് എബി ജോര്‍ജിനെ നീക്കിയത്.

അതേസമയം സോഷ്യല്‍ ഓഡിറ്റ് ഭരണസമിതിയുടെ അനുമതിയില്ലാതെ എബി ജോര്‍ജിനെ നീക്കിയത് ചട്ടലംഘനമാണെന്നും ആക്ഷേപമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ വിഷയം നിരീക്ഷിക്കുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ്. തുടര്‍ന്ന് സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും ക്രമക്കേടുകള്‍ സംബന്ധിച്ച് സമഗ്ര റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറാനും ചട്ടലംഘനം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ ഹൈക്കോടതിയെയും സമീപിക്കാനാണ് എബി ജോര്‍ജിന്റെ നീക്കം.

Comments are closed.