യുഎസ് – താലിബാന്‍ കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച നേതാക്കളെ നന്ദി അറിയിച്ച് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്ക, താലിബാന്‍ സമാധാന ഉടമ്പടി ദോഹയില്‍ ഒപ്പുവച്ചതിന് പിന്നാലെ താലിബാന്‍ നേതാക്കളുമായി വൈകാതെ ചര്‍ച്ച നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. യുഎസ് – താലിബാന്‍ കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച നേതാക്കളെ നന്ദി അറിയിക്കുന്നതായും തുടര്‍ന്ന് 14 മാസത്തിനകം അഫ്ഗാനിസ്ഥാനില്‍ നിന്ന് 5,000 അമേരിക്കന്‍ സൈനികരെ മെയ് മാസത്തോടെ പിന്‍വലിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് അറിയിച്ചു.

അതേസമയം നിലവില്‍ ഒപ്പ് വച്ച സമാധാന കരാറില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ പങ്കാളികളല്ല. താലിബാന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ നടക്കും. വിവിധ രാജ്യങ്ങളിലുള്ള യുഎസ് സൈനികരെ തിരികെയെത്തിക്കുമെന്ന വാഗ്ദാനമാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാലിച്ചത്. 2001ല്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ അല്‍ ഖ്വയിദ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് അമേരിക്ക അഫ്ഗാനില്‍ സൈനിക വിന്യാസം നടത്തുന്നത്. അതേസമയം 2,400ലധികം അമേരിക്കന്‍ സൈനികര്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Comments are closed.