കുട്ടനാട് ഉപതെരഞ്ഞെടുപ്പ് : വിമത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ സുഭാഷ് വാസു വിഭാഗം

ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനുള്ള ശ്രമത്തില്‍ സുഭാഷ് വാസു വിഭാഗം. അതിനാല്‍ ബുധനാഴ്ച കുട്ടനാട്ടില്‍ വച്ച് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് സുഭാഷ് വാസു അറിയിച്ചു. 2016 ല്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍, തനിക്ക് ലഭിച്ച മുപ്പത്തിമൂവായിരം വോട്ടുകള്‍ ഇത്തവണയും ലഭിക്കുമെന്നും അതിനാല്‍ മികച്ച സ്ഥാനാര്‍ഥി തന്നെ മത്സരരംഗത്ത് ഉണ്ടാകുമെന്നും സുഭാഷ് വാസു പറയുന്നു.

എന്നാല്‍ വിമത നീക്കങ്ങള്‍ വിലപ്പോകില്ലെന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ മറുപടി. അതേസമയം, വിമതനീക്കങ്ങള്‍ കാര്യമാക്കാതെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുഷാര്‍ വെള്ളാപ്പള്ളി വിഭാഗം തുടങ്ങി. എസ്എന്‍ഡിപി കുട്ടനാട് യൂണിയന്‍ കണ്‍വീനര്‍ സന്തോഷ് ശാന്തി, യൂണിയന്‍ ചെയര്‍മാന്‍ പി വി ബിനേഷ് എന്നീ പേരുകളാണ് ബിഡിജെഎസ് പരിഗണിക്കുന്നത്.

Comments are closed.