ദില്ലിയില്‍ കലാപത്തിനിരയായവര്‍ക്ക് 25,000 രൂപ വീതം അടിയന്തര സഹായം അനുവദിച്ചു
ദില്ലി: ദില്ലിയില്‍ കലാപത്തിനിരയായവര്‍ക്ക് 25,000 രൂപ വീതം അടിയന്തര സഹായം അനുവദിച്ചു. തുടര്‍ന്ന് ഇന്ന് മുതല്‍ നഷ്ടപരിഹാരം നല്കി തുടങ്ങുന്നതാണ്. എനന്ാല്‍ 69 അപേക്ഷകളേ കലാപബാധിതരില്‍ നിന്ന് കിട്ടിയിട്ടുള്ളു എന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതേസമയം കലാപത്തില്‍ തകര്‍ന്ന സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളെ സ്വകാര്യ സ്കൂളുകളിലേക്ക് മാറ്റുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. ഇരകളായാവരുടെ വീടുകളില്‍ നേരിട്ടെത്തി സബ് ഡിവിഷണല്‍ മജിസ്ട്രേട്ടുമാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതാണ്.
എന്നാല്‍ കേന്ദ്രസേനയെ വിന്യസിച്ചതിന് ശേഷം അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നത്. അതേസമയം ദില്ലിയില്‍ അവശിഷ്ടങ്ങള്‍ തെരുവുകളില്‍ നിന്ന് നീക്കി തുടങ്ങി. റോഡുകളുടെ അറ്റകുറ്റ പണികള്‍ നടക്കുകയാണ്. കടകള്‍ തുറക്കുകയും വാഹനങ്ങള്‍ ഓടി തുടങ്ങുകയും ചെയ്തിട്ടുണ്ട്.
വീട് നഷ്ടമായവരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. വെടിയേറ്റതിന്റെ പരിക്കുമായി 82 പേര് ചികിത്സയിലാണ്. പുറത്ത് നിന്നുള്ളവരും കലാപത്തില്‍ പങ്കെടുത്തെന്ന് പൊലീസ് വ്യക്തമാക്കുന്നു. മീറററ്, ഗാസിയബാദ്, ബാഗ്പത് എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ സാന്നിധ്യം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുകയും സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്യുന്നതാണ്.
Comments are closed.