ലൈഫ് മിഷന്‍ പദ്ധതി : കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കിട്ടിയ വിഹിതത്തിന്റെ കണക്ക് വ്യക്തമാക്കണമെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം: ലൈഫ് മിഷനിലുടെ രണ്ടു ലക്ഷം വീടുകള്‍ കേരളമാകെ യാഥാര്‍ത്ഥ്യമായതിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയതിയതിനെത്തുടര്‍ന്ന് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കിട്ടിയ വിഹിതത്തിന്റെ കണക്ക് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ അറിയിച്ചു.

ലൈഫ് മിഷനിലുടെ രണ്ടു ലക്ഷം വീടുകള്‍ കേരളമാകെ യാഥാര്‍ത്ഥ്യമായതിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് നടത്തിയത്. പദ്ധതിയിലൂടെ നാലു ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. പിണറായി സര്‍ക്കാര്‍ ലൈഫ് മിഷന്‍ എന്ന പേരില്‍ രണ്ടു ലക്ഷം വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമ്പോള്‍ അതില്‍ കേന്ദ്ര വിഹിതം എത്ര? സംസ്ഥാന സര്‍ക്കാര്‍ വസ്തുതകള്‍ മറച്ചുവെക്കുന്നത് അവസാനിപ്പിച്ച് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എത്ര വിഹിതം കിട്ടിയെന്ന് വ്യക്തമാക്കണമെന്നും അദേഹം പറയുന്നു.

Comments are closed.