കൊറോണ വൈറസ് : മരുന്നുകള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ക്ക് ബദല്‍ മാര്‍ഗം തേടാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: കൊറോണ വൈറസിനെത്തുടര്‍ന്ന് മരുന്നുകള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ ഇറക്കുമതി പഴയ അവസ്ഥയിലേക്ക് തിരികെയെത്താന്‍ ഇനിയെത്രനാള്‍ കാത്തിരിക്കേണ്ടിവരുമെന്ന് വ്യക്തമല്ല. അതിനാല്‍ മരുന്നുകള്‍ക്കായി സ്വിറ്റ്സര്‍ലന്‍ഡ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുമായി ചര്‍ച്ചയ്ക്കൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍.

തുണികള്‍, ആശുപത്രി ഉപകരണങ്ങള്‍, മരുന്നുകള്‍, യന്ത്രഭാഗങ്ങള്‍, വാഹനങ്ങളുടെ ഭാഗങ്ങള്‍, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ തുടങ്ങി 1050ഓളം ഇനങ്ങളാണ് ചൈന വിവിധ രാജ്യങ്ങളിലേക്ക് നല്‍കിയിരുന്നത്. എന്നാല്‍, കൊറോണ നാശം വിതച്ച ചൈനീസ് വിപണി ഉത്പാദനം ഏതാണ്ട് പൂര്‍ണമായും അവസാനിപ്പിച്ച അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ ആന്റിബയോട്ടിക് ഉള്‍പ്പെടെയുള്ള മരുന്നുകളുടെ നിര്‍മാണത്തിനാവശ്യമായ രാസവസ്തുക്കള്‍ ഈ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. എന്നാല്‍ ഏപ്രിലോടെ വ്യവസായ ശാലകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്നാണ് അറിവ്.

Comments are closed.