ഐഎസ്എല്‍ രണ്ടാം സെമിയുടെ ആദ്യപാദത്തില്‍ ഇന്ന് ബെംഗളുരു എഫ്സിയും എടികെയും തമ്മില്‍ മത്സരം.

ബെംഗളുരു: ഐഎസ്എല്‍ രണ്ടാം സെമിയുടെ ആദ്യപാദത്തില്‍ ഇന്ന് ബെംഗളുരു എഫ്സിയും എടികെയും തമ്മില്‍ മത്സരം. ബെംഗളുരുവില്‍ രാത്രി 7.30നാണ് മത്സരം. നിലവിലെ ജേതാക്കളായ ബെംഗളുരു എഫ്സിയും രണ്ട് വട്ടം ചാമ്പ്യന്‍മാരായ എടികെയും അവസാനം ശ്രീകണ്ഠീരവയില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ സമനിലയായിരുന്നു.

എഎഫ്സി കപ്പിലെ തോല്‍വിയുടെ നിരാശയുണ്ടെങ്കിലും ഒന്‍പത് ഗോളുകള്‍ നേടിയ സൂപ്പര്‍ താരം സുനില്‍ ഛേത്രി പരിക്ക് ഭേദമായി ലീഗിലേക്ക് തിരിച്ചെത്തുകയാണ്. അതേസമയം ബെംഗളുരു സീസണിലെ 18 കളിയില്‍ ആകെ നേടിയത് 22 ഗോളുകള്‍. ഇതില്‍ പതിനാലും സെറ്റ്പീസില്‍ നിന്ന്. ബെംഗളുരുവിന് മേല്‍ക്കൈ ഉണ്ടെന്നാണ് എടികെ പരിശീലകന്‍ ഹബാസ് പറയുന്നത്.

Comments are closed.