നിയമസഭയുടെ സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് ഉണ്ടാക്കിയ വിവാദം ശക്തമായി തുടരുന്നതിനിടെ നിയമസഭയുടെ സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. തുടര്‍ന്ന് ലൈഫ് പദ്ധതിയെ ചൊല്ലിയും പൊലീസിലെ ക്രമക്കേടുകളെ കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് ഉയര്‍ത്തിയുള്ള ചര്‍ച്ചകളിലൂടെയും ഭരണപക്ഷത്തെ വെല്ലുവിളിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. എന്നാല്‍ വെടിയുണ്ടയും തോക്കും യുഡിഎഫ് കാലത്തും കാണാതായതും സിഎജി റിപ്പോര്‍ട്ട് ചോര്‍ച്ച പ്രതിപക്ഷത്തിനെതിരെ ആയുധമാക്കും.

തോക്കുകള്‍ കാണാതായില്ലെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടും ഡിജിപിയെ വെള്ളപൂശിയ ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടുമാകും സര്‍ക്കാറിന്റെ ആയുധം. അടുത്തമാസം എട്ട് വരെയാണ് സമ്മേളനം. ബജറ്റ് പാസ്സാക്കലാണ് ലക്ഷ്യമെങ്കിലും കുട്ടനാടും തദ്ദേശതെരഞ്ഞെടുപ്പും അടുത്തെത്തുമ്പോള്‍ രണ്ട് ലക്ഷം വീടുനിര്‍മ്മിച്ച് നല്‍കിയ ലൈഫ് മിഷന്‍ സര്‍ക്കാര്‍ വന്‍തോതില്‍ പ്രചാരണം നടത്തുമ്പോള്‍ പദ്ധതിയുടെ അവകാശത്തെ ചൊല്ലി തുടങ്ങി ഭരണ-പ്രതിപക്ഷപോര് സഭക്ക് അകത്ത് പ്രതീക്ഷിക്കാവുന്നതാണ്.

Comments are closed.