പെട്രോള്‍ പമ്പിന് സമീപം നിറുത്തിയിട്ടിരുന്ന സ്വകാര്യ ബസിനു തീ പിടിച്ച് ഒരാള്‍ മരിച്ചു

ഇടുക്കി: ഇടുക്കിയില്‍ കുമളി പെട്രോള്‍ പമ്പിന് സമീപം നിറുത്തിയിട്ടിരുന്ന സ്വകാര്യ ബസിനു തീ പിടിച്ചു. തുടര്‍ന്ന് ബസ്സിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ക്ലീനര്‍ വണ്ടിപ്പെരിയര്‍ സ്വദേശി രാജനാണ് മരിച്ചത്.

കുമളി പശുപ്പാറ റൂട്ടിലോടുന്ന കൊണ്ടോടി ബസിന് വെളുപ്പിനെ 2 മണിയോടെ തീ പിടിക്കുകയും എന്നാല്‍ പോലീസും, നാട്ടുംകാരും, അഗ്‌നിശമന സേനയും ചേര്‍ന്ന് തീ പൂര്‍ണ്ണമായും അണച്ചു എങ്കിലും ബസിനുള്ളില്‍ കിടന്ന ക്ലീനര്‍ മരണപ്പെടുകയായിരുന്നു.

 

Comments are closed.