Ultimate magazine theme for WordPress.

ഇറാനിലെ അസലൂരില്‍ സ്‌പോണ്‍സര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് മത്സ്യത്തൊഴിലാളികള്‍

തിരുവനന്തപുരം: ഇറാനിലെ അസലൂരില്‍ വിസയുടെ ബാക്കി പണം നല്‍കാതെ നാട്ടിലേക്കയക്കില്ലെന്ന സ്‌പോണ്‍സറുടെ ഭീഷണിയെത്തുടര്‍ന്ന് ഇറാനില്‍ കുടുങ്ങിയത് 23 മത്സ്യത്തൊഴിലാളികള്‍. ഇതില്‍ 17 പേരാണ് മലയാളികള്‍. പൊഴിയൂര്‍, വിഴിഞ്ഞം, മരിയനാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. നാല് മാസം മുന്‍പാണ് മത്സ്യബന്ധന വിസയില്‍ ഇവര്‍ ഇറാനില്‍ എത്തിയത്.

അതേസമയം കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ഇവര്‍ ബുദ്ധിമുട്ടിലായത്. ആളുകള്‍ പുറത്തിറങ്ങാത്ത സ്ഥിതിയാണ്. കടകള്‍ അടച്ചിട്ടിരിക്കുകയാണെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. അതേസമയം ആഹാരം പോലും ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെട്ടിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചിരിക്കുകയാണ്.

Comments are closed.