വയോധികരായ സഹോദരങ്ങളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ചേര്‍ത്തല: പള്ളിപ്പുറത്ത് വയോധികരായ സഹോദരങ്ങളെ വീടിനുള്ളില്‍ ഒരു സാരിയുടെ രണ്ട് അറ്റത്തുമായി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നികര്‍ത്തില്‍ മണിയപ്പന്(70), സഹോദരി പെണ്ണമ്മ(63) എന്നിവരാണ് മരിച്ചത്. വര്‍ഷങ്ങളായി ഒരുമിച്ച് താമസിച്ചിരുന്ന ഇവരെ ഇന്നലെ രാവിലെ അയല്‍ക്കാരാണ് ഇരുവരും മരിച്ചതായി കണ്ടത്. അതേസമയം മണിയപ്പന് വിവാഹിതനായിരുന്നെങ്കിലും വര്‍ഷങ്ങളായി കുടുംബവുമായി അകന്ന് കഴിയുകയാണ്.
വിവാഹബന്ധം വേര്‍പെടുത്തിയ പെണ്ണമ്മ സഹോദരനൊപ്പമാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ കൂലിപ്പണിക്കാരനായ മണിയപ്പന് പ്രായാധിക്യവും ശാരീരിക അസ്വസ്ഥതയും മൂലം പണിക്ക് പോകുന്നില്ലായിരുന്നു. തുടര്‍ന്ന് ചേര്‍ത്തല പോലീസ് സ്ഥലത്തെത്തി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസ് സര്‍ജന്റെ സാന്നിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു.
Comments are closed.