എല്‍ ക്ലാസികോ പോരാട്ടത്തില്‍ ബാഴ്സയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് റയല്‍ മാഡ്രിഡ്
മാഡ്രിഡ്: എല്‍ ക്ലാസികോ പോരാട്ടത്തില്‍ ബാഴ്സയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തേയ്ക്ക് തിരിച്ചെത്തി. തുടര്‍ന്ന് സാന്റിയാഗോ ബെര്ണാബ്യൂവില് നടന്ന പോരാട്ടത്തില്‍ വിനിഷ്യസ് ജൂനിയര്‍, മാരിയാനോ ഡയസ് എന്നിവരാണ് റയലിനായി ഗോള്‍വല ചലിപ്പിച്ചത്.
ആദ്യ പകുതിയില്‍ ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ 71-ാം മിനിറ്റിലാണ് റയലിന്റെ വക ആദ്യ ഗോള്‍ നേടിയത്. അതേസമയം രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലാണ് മരിയാനോ റയലിനായി രണ്ടാമത് ഗോള്‍വല ചലിപ്പിച്ചത്. ഇതോടെ 26 കളികളില്‍ നിന്ന് 56 പോയിന്റോടെ റയല്‍ ടോപ് ഗിയറിലും 26 കളികളില്‍ നിന്ന് 55 പോയിന്റുമായി ബാഴ്സ തൊട്ടുപിന്നിലും എത്തിയിരുന്നു.
Comments are closed.