Ultimate magazine theme for WordPress.

പെരിയ ഇരട്ട കൊലക്കേസ് : കൈമാറാത്തത് പ്രതികളെ സംരക്ഷിക്കാനെന്ന് കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍

തിരുവനന്തപുരം: പെരിയ ഇരട്ട കൊലക്കേസില്‍ രേഖകള്‍ സിബിഐക്ക് കൈമാറാത്തത് പ്രതികളെ സംരക്ഷിക്കാനെന്ന് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ രംഗത്തെത്തി. കേസ് ഡയറി കൈമാറാത്തതില്‍ സംശയമുണ്ടെന്നും സര്‍ക്കാര്‍ സംരക്ഷിക്കുന്നത് ആരെയെന്ന് തുറന്ന് പറയണമെന്നും കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പ്രതികരിച്ചു. എന്നാല്‍ സര്‍ക്കാര്‍ പറയുന്നതൊന്ന്, പ്രവര്‍ത്തിക്കുന്നത് മറ്റൊന്നെന്നായിരുന്നു ശരത് ലാലിന്റെ അച്ഛന്റെ പ്രതികരണം.

അതേസമയം കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ രക്ഷിതാക്കളും ബന്ധുക്കളും കേസില്‍ സിബിഐ അന്വേഷണം നിലച്ചെന്നാരോപിച്ച് കൊച്ചി സിബിഐ ഓഫീസിന് മുന്നില്‍ ദിവസങ്ങള്‍ക്ക് മുമ്പ് പ്രതിഷേധിച്ചിരുന്നു. എന്നാല്‍ പെരിയ ഇരട്ട കൊലക്കേസ് രേഖകള്‍ സംസ്ഥാന സര്‍ക്കാര്‍ കൈമാറുന്നില്ലെന്നും കേസ് ഡയറിയടക്കം രേഖകള്‍ കിട്ടിയിട്ടില്ലെന്നും സിബിഐ വ്യക്തമാക്കി. അതേസമയം ഒക്ടോബറിലാണ് കേസ് ഹൈക്കോടതി സിബിഐക്ക് കൈമാറിയത്.

പൊലീസ് അന്വേഷണത്തിലെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയാണ് ഹൈക്കോടതി ഇരട്ട കൊലക്കേസില്‍ കുറ്റപത്രം റദ്ദാക്കി കേസ് സിബിഐയ്ക്ക് കൈമാറിയത്. 2019 ഓക്ടോബര്‍ 25 ന് കേസ് എറ്റെടുത്ത് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ സര്‍ക്കാര്‍ അപ്പീലുമായി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചു. സിംഗിള്‍ ബഞ്ച് ഉത്തരവ് നിലവില്‍ ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തിട്ടില്ല. ഈ സഹാചര്യത്തില്‍ അന്വേഷണത്തിനും തടസ്സമില്ല. സര്‍ക്കാര്‍ അപ്പീലില്‍ വാദം പൂര്‍ത്തിയാക്കി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്.

Comments are closed.