Ultimate magazine theme for WordPress.

ഈ സര്‍ക്കാരിന് രാജ്യത്തിന് അനുകൂലമായിട്ടുള്ള ഏത് നിയമവും കൊണ്ടുവരാന്‍ കഴിയും : സാധ്വി നിരഞ്ജന്‍ ജ്യോതി

ലഖ്‌നൗ: മഥുരയിലെ ചൈതന്യ വിഹാറിലെ സ്വാമി വാംദേവ് ജ്യോതിര്‍മത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്ന കേന്ദ്ര മന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി പൗരത്വ നിയമ ഭേദഗതിക്ക് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവന്നേക്കുമെന്നും ഇക്കാര്യം താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായും പറയുകയാണ്.

കൂടാതെ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യാന്‍ കഴിയുമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രധാനപ്പെട്ട ഏത് നിയമവും രാജ്യത്ത് കൊണ്ടുവരാന്‍ കഴിയുമെന്ന് എല്ലാവരും വിശ്വസിക്കുന്നുവെന്നും അവര്‍ പറയുന്നു. ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് അസാധ്യമായ ഒരു കാലമുണ്ടായിരുന്നു. അത്തരമൊരു കാര്യം സംഭവിച്ചാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്ന് എല്ലാവരും ഭയപ്പെട്ടു. കശ്മീരില്‍ ആരും ദേശീയ പതാക പിടിക്കില്ല. എന്നാല്‍, ഈ സര്‍ക്കാരിന് രാജ്യത്തിന് അനുകൂലമായിട്ടുള്ള ഏത് നിയമവും കൊണ്ടുവരാന്‍ കഴിയുമെന്ന് നിരഞ്ജന്‍ ജ്യോതി വ്യക്തമാക്കി.

Comments are closed.