രാജ്യത്തിന്റെ സമാധാനം നിലനിര്‍ത്താന്‍ ഏത് പങ്ക് വഹിക്കാനും തയ്യാറാണെന്ന് തമിഴ് നടന്‍ രജനീകാന്ത്

ചെന്നൈ: രാജ്യത്തിന്റെ സമാധാനം നിലനിര്‍ത്താന്‍ ഏത് പങ്ക് വഹിക്കാനും തയ്യാറാണെന്ന് മുസ്ലിം സംഘടനയിലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയാണ് തമിഴ് നടന്‍ രജനീകാന്ത്. അതേസമയം ദില്ലിയില്‍ നടന്ന കലാപത്തില്‍ കേന്ദ്രത്തിനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു.

സമാധാനപരമായി നടന്ന പ്രതിഷേധമാണ് അക്രമത്തിലേക്ക് വഴിമാറിയതെന്നും ഇതിന്റെ ഉത്തരവാദിത്തം കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനാണെന്നുമായിരുന്നു രജനീകാന്ത് പറഞ്ഞത്. കൂടാതെ ദില്ലി സര്‍ക്കാര്‍ കലാപം ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമര്‍ത്തണം. കലാപം നേരിടുന്നതില്‍ കേന്ദ്ര അഭ്യന്തരമന്ത്രാലയം പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘രാജ്യത്തിന്റെ സമാധാന നിലനിര്‍ത്താന്‍ ഏത് പങ്ക് വഹിക്കാനും ഞാന്‍ തയ്യാറാണ്. ഒരു രാജ്യത്തിന്റെ പ്രധാന ലക്ഷ്യം സ്‌നേഹം, ഐക്യം, സമാധാനം എന്നിവ ആയിരിക്കണമെന്ന അവരുടെ (മുസ്ലിം സംഘടനാ നേതാക്കളുടെ) അഭിപ്രായത്തോട് ഞാനും യോജിക്കുന്നു,” രജനീകാന്ത് ട്വീറ്റ് ചെയ്തിരുന്നു.

Comments are closed.