സിഎജി റിപ്പോര്‍ട്ടില്‍ ചട്ടപ്രകാരം നടപടിയുണ്ടാകുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാന പോലീസിന്റെ പക്കല്‍ നിന്ന് തോക്കുകളും തിരകളും കാണാതായെന്ന സിഎജി കണ്ടെത്തല്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും അതിനാല്‍ സിഎജി റിപ്പോര്‍ട്ടില്‍ ചട്ടപ്രകാരം നടപടിയുണ്ടാകുമെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. എന്നാല്‍ താക്കുകള്‍ കാണാതായെന്ന കണ്ടെത്തല്‍ വസ്തുതാ വിരുദ്ധമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

തിരകള്‍ കാണാതായ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സിഎജി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി. പ്രതിപക്ഷ അംഗങ്ങള്‍ ബാനറുകളുയര്‍ത്തിയാണ് പ്രതിഷേധിച്ചത്. പോലീസ് അഴിമതി സഭ നിര്‍ത്തിവച്ച് ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ട്, പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി.

എന്നാല്‍ പ്രതിപക്ഷത്തിന്റെ സിബിഐ അന്വേഷണമെന്ന് ആവശ്യം മുഖ്യമന്ത്രി തള്ളുകയായിരുന്നു. നിലവില്‍ അന്വേഷണം തുടരുകയാണെന്നും, ഇപ്പോള്‍ വേറെ അന്വേഷണം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിഎജി റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കട്ടെയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ വ്യാജ വെടിയുണ്ടയുടെ പുറംചട്ട വെച്ചത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ പ്രതിയാക്കിയാണ് കേസ് രിജസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും മന്ത്രിയുടെ ഗണ്‍മാനെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും അദേഹം അറിയിച്ചു.

Comments are closed.