കൊറോണ വൈറസ് ഉംറ തീര്‍ഥാടകരുടെ വിസ ഫീസും സര്‍വിസ് ഫീസും തിരികെ നല്‍കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം

റിയാദ്: കൊറോണ വൈറസുനെത്തുടര്‍ന്ന് സൗദിയിലേക്ക് ഉംറ തീര്‍ഥാടകരുടെ പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവെച്ച സാഹചര്യത്തില്‍ നിലവില്‍ അപേക്ഷിച്ചവരുടെ വിസ ഫീസും സര്‍വിസ് ഫീസും അതത് രാജ്യങ്ങളിലെ ഉംറ ഏജന്‍സികള്‍ വഴി തിരികെ നല്‍കുമെന്നും റീഫണ്ട് ലഭിക്കുന്നതിന് അപേക്ഷ ഓണ്‍ലൈന്‍ വഴി നല്‍കാമെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

ഉംറ വിസയ്ക്ക് അപേക്ഷിച്ചവരും വിസ കിട്ടിയിട്ടും വരാന്‍ കഴിയാതായവരും വിസ, സര്‍വിസ് ഫീസുകള്‍ തിരികെ കിട്ടാന്‍ പ്രാദേശിക ഉംറ ഏജന്റുമാരുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കസ്റ്റമര്‍ സര്‍വിസിന്റെ 00966920002814 എന്ന നമ്പറിലോ mohcc@haj.gov.sa എന്ന ഇമെയിലിലോ ബന്ധപ്പെടാമെന്നും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

Comments are closed.