ദേവനന്ദയുടേത് മുങ്ങിമരണമെന്ന് അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് : മൂന്നംഗ സംഘം ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം ഇന്ന് സന്ദര്‍ശിക്കും

കൊല്ലം: ദേവനന്ദയുടേത് മുങ്ങിമരണമെന്ന് അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നെങ്കിലും കുട്ടിയെ അപായപ്പെടുത്തിയതാണെന്ന ആശങ്കയിലാണ് വീട്ടുകാരും നാട്ടുകാരും. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതോടെ മരണത്തില്‍ അസ്വാഭാവികത കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പൊലീസ് സര്‍ജന്‍മാരുടെ മൂന്നംഗ സംഘവും ഫോറന്‍സിക് വിദഗ്ദ്ധരും ഇന്ന് ഇളവൂരിലെത്തി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം സന്ദര്‍ശിക്കും. നെടുമണ്‍കാവ് ഇളവൂരിലെ അമ്മ ധന്യയുടെ കുടുംബ വീട്ടില്‍ നിന്ന് ഫെബ്രുവരി 27ന് രാവിലെ പത്തേകാലോടെ കാണാതായ ദേവനന്ദയെ അടുത്ത ദിവസം രാവിലെ ഏഴേകാലോടെ വീടിന് 350 മീറ്റര്‍ അകലെ ഇത്തിക്കരയാറിന്റെ കൈവഴിയില്‍ മരിച്ച നിലയിലാണ് കണ്ടെത്തുകയായിരുന്നു.

Comments are closed.