കുട്ടനാട് ഉപതെരഞ്ഞെടുപ്പ് : സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത്

ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് എന്‍ സി പിയില്‍ തര്‍ക്കം നിലനില്‍ക്കുമ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ഉള്ള നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുകയാണ്. അതിനായി എന്‍സിപി ആലപ്പുഴ ജില്ലാ പ്രസിഡണ്ടും ആയി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ളവര്‍ കൂടിക്കാഴ്ച നടത്തുകയാണ്.

തുടര്‍ന്ന് തോമസ് കെ തോമസ് തന്നെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന നിര്‍ദ്ദേശം ജില്ലാ പ്രസിഡന്റ് മുന്നോട്ടു വയ്ക്കുമ്പോള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മാത്യു എന്‍സിപി ദേശീയ നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. അതേസമയം ഉച്ചയ്ക്കു ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ധാരണയിലെത്താന്‍ ആകുമെന്നാണ് എന്‍സിപി സംസ്ഥാന നേതൃത്വത്തിന്റെ ധാരണ.

Comments are closed.