Ultimate magazine theme for WordPress.

ജോലി പൂര്‍ത്തിയാക്കി ഒന്ന രവര്‍ഷം കഴിഞ്ഞിട്ടും പണം ലഭിക്കാത്തില്‍ ഇന്‍കലിന്റെ ഓഫീസ് ഉപരോധിച്ച് കരാറുകാര്‍

തിരുവനന്തപുരം: പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഇന്‍കല്‍. എന്നാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കി ഒന്ന രവര്‍ഷം കഴിഞ്ഞിട്ടും പണം ലഭിക്കാത്തില്‍ പ്രതിഷേധിച്ച് ഇന്‍കലിന്റെ ഓഫീസ് ഉപരോധിക്കുകയാണ് കരാറുകാര്‍. 280- പേര്‍ക്കായി എട്ടു കോടി രൂപയാണ് കൊടുക്കാനുള്ളത്. തുടര്‍ന്ന് ഉപരോധത്തെ തുടര്‍ന്ന് പൊലീസ് ഇടപെട്ട് ചര്‍ച്ച നടത്തി.

ലഭിക്കാനുള്ള തുക സംബന്ധിച്ച കണക്കും കരാറുകാര്‍ക്ക് കൈമാറി. വിവരങ്ങള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും ചെയര്‍മാനായ വ്യവസായ വകുപ്പ് മന്ത്രിയെയും അറിയിച്ചിട്ടുണ്ടെന്നും ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം ഒരാഴ്ചക്കുള്ളില്‍ അറിയിക്കാമെന്നും അധികൃതര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ഉപരോധം നിര്‍ത്തിവച്ചത്. അതേസമയം സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള 26 കോടി രൂപ ലഭാക്കാത്തതാണ് പണം നല്‍കാന്‍ തടസ്സമെന്നാണ് ഇന്‍കല്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന സെഗുറോ എന്ന കമ്പനിയുടെ 65 ശതമാനം ഓഹരികള്‍ ഇന്‍കല്‍ വാങ്ങിയിരുന്നു. പിന്നീട് കമ്പനി നഷ്ടത്തിലാവുകയും നിര്‍മ്മാണത്തിലെ ഗുണമേന്മയില്ലായ്മ മൂലം ചില ജോലികള്‍ സര്‍ക്കാര്‍ തന്നെ ഇടപെട്ട് നിര്‍ത്തി വയ്ക്കുകയുമായിരുന്നു. വിവിധ ജോലികള്‍ക്കായി സെഗുറോയ്ക്ക് സാധനങ്ങളും, യന്ത്രങ്ങളും തൊഴിലാളികളെയും എത്തിച്ചു നല്‍കിയവര്‍ക്കാണ് മാസങ്ങള്‍ കഴിഞ്ഞിട്ടും തുക നല്‍കാത്തത്.

Comments are closed.