മഹാരാഷ്ട്രയില്‍ നാല് വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി മതാപിതാക്കള്‍ തൂങ്ങി മരിച്ചു
പൂനെ: മഹാരാഷ്ട്രയിലെ താനെയില്‍ നാല് വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി മതാപിതാക്കള്‍ തൂങ്ങി മരിച്ചു. 44 കാരനായ ശിവ്റാം പട്ടീല്‍, 42 കാരിയായ ദീപിക എന്നിവരാണ് മരിച്ചത്. തുടര്‍ന്ന് ഇവരിലൊരാളുടെ മൊബൈലില്‍ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ബന്ധുക്കളിലൊരാളാണ് പൊലീസിനെ വിവരം അറിയിച്ചത്.
വീട്ടുകാര്‍ തമ്മിലുണ്ടായ വഴക്കാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം ദമ്പതികള്‍ ആദ്യം കുഞ്ഞിനെ കെട്ടിത്തൂക്കുകയും പിന്നീട് സ്വയം ജീവനൊടുക്കുകയുമായിരുന്നു. കുടുംബത്തിലെ 13 പേരുടെ പേര് വിവരങ്ങള്‍ ആത്മഹത്യാക്കുറിപ്പില്‍ എഴുതിച്ചേര്‍ത്തിരുന്നു. ശിവ്റാം പട്ടീലിന്റെ സ്വത്തുക്കള്‍ ദീപികയുടെ സഹോദരന് കൈമാറണമെന്നും ഇത് അയാള്‍ അനാഥാലയത്തിന് നല്‍കുമെന്നും കത്തില്‍ പറയുന്നു.
തുടര്‍ന്ന് ശിവ്റാം പട്ടീലിനും ഭാര്യ ദീപികയ്ക്കുമെതിരെ കുഞ്ഞിനെ കൊന്നതിന് കൊലപാതകക്കുറ്റം ചുമത്തിയതായും ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാക്കിയവരുടെ മൊഴിയെടുത്തതായും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് വ്യക്തമാക്കി.
Comments are closed.