വയനാട്ടില്‍ പ്രളയത്തെത്തുടര്‍ന്ന് വീട് തകന്നയാള്‍ ആത്മഹത്യ ചെയ്തു

കല്‍പ്പറ്റ : വയനാട്ടില്‍ പ്രളയത്തെത്തുടര്‍ന്ന് വീട് തകന്നയാള്‍ ആത്മഹത്യ ചെയ്തു. ഇന്നലെ വൈകിട്ടോടെ മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലില്‍ സനിലിനെ (42) ആണ് പുരയിടത്തിലെ താത്കാലിക ഷെഡ്ഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. 2019 ഓഗസ്റ്റ് മാസത്തില്‍ ഉണ്ടായ പ്രളയത്തിലാണ് സനിലും കുടുംബവും താമസിച്ച വീട് തകര്‍ന്നത്.

എന്നാല്‍ അടിയന്തര ധനസഹായമായ 10000 പോലും യുവാവിന് കിട്ടിയിരുന്നില്ല. നിരവധി തവണ പരിശോധനകള്‍ നടത്തിയിരുന്നെങ്കിലും ഒരു സഹായവും ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് ബന്ധുക്കളുടെ ആരോപണം.

Comments are closed.