അരൂജ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നാളെ മുതലുള്ള പരീക്ഷകള്‍ എഴുതാന്‍ അനുമതി : സിബിഐസ്ഇ

കൊച്ചി : തോപ്പുംപടി അരൂജ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നാളെ മുതലുള്ള പരീക്ഷകള്‍ എഴുതാന്‍ ഉപാധികളോടെ അനുമതിയായിട്ടുള്ള വിവരം സിബിഐസ്ഇ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും അരൂജ സ്‌കൂളിന് സിബിഎസ്ഇ നിഷ്‌കര്‍ഷിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലായിരുന്നുവെന്നും സിബിഎസ്ഇ കോടതിയില്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളുടെ നിസ്സഹായവസ്ഥ മനസിലാക്കിയാണ് കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചത്. നിലവിലെ തീരുമാനം അനുസരിച്ച് മാര്‍ച്ച് 4,14,18 തീയതികളില്‍ നടക്കുന്ന പരീക്ഷകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് എഴുതാന്‍ സാധിക്കുന്നത്. അതേസമയം പരീക്ഷ എഴുതിയാലും അത് കേസിലെ അന്തിമ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും കോടതി അറിയിച്ചു.

Comments are closed.