കേരളാ പോലീസിലെ രണ്ട് ഉന്നതര്‍ രണ്ടു കോടി രൂപ തട്ടിയതായി വെളിപ്പെടുത്തി അധോലോക കുറ്റവാളി രവി പൂജാരി

ബെംഗുളൂരു : കേരളാ പോലീസിലെ രണ്ട് ഉന്നതര്‍ രണ്ടു കോടി രൂപ തട്ടിയതായി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരിക്കുകയാണ് അധോലോക കുറ്റവാളി രവി പൂജാരി. ഒരു ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥനും ഇതില്‍ ഉള്‍പ്പെടുന്നുവെന്നാണ് വിവരം. തുടര്‍ന്ന് കള്ളപ്പണ വിവാദം അടക്കമുള്ള ഒരു വ്യവസായ ഗ്രൂപ്പില്‍ നിന്ന് 10 വര്‍ഷം മുന്‍പാണ് രവി പൂജാരി പണം ആവശ്യപ്പെട്ടത്.

രണ്ടരക്കോടി രൂപയായിരുന്നു ക്വട്ടേഷന്‍. ഇതില്‍ ഇടനിലക്കാരായി നിന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ രണ്ടുകോടി രൂപ തട്ടിയത്. തനിക്ക് അന്‍പതു ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നും ശേഷിക്കുന്ന രണ്ടു കോടി രൂപ പോലീസ് ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തുവെന്നും രവി പൂജാരി ബെംഗുളൂരു പോലീസിനോടും ക്രൈംബ്രാഞ്ചിനോടും മൊഴി നല്‍കി.

Comments are closed.